ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന
നിപ്പ ബാധിച്ചയാളെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച് ഒയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്. മറന്ന് പോയെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെയെന്ന കുറിപ്പോടെയാണ് ജിം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം ലൈബീരിയയിൽ എബോളയ്ക്കെതിരെ പോരാടുകയും പിന്നീട് മരിക്കുകയും ചെയ്ത നഴ്സ് സലോം കർവയെയും ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച നഴ്സ് റസാൻ അൽ നജ്ജാറഇനയെയും അദ്ദേഹം അനുസ്മരിച്ചു. ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റിന്‍റെ പുതിയ ലക്കത്തിലും ലിനിക്ക് ആദരമർപ്പിച്ചിരുന്നു
നിപ്പ ബാധിച്ച ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ സ്ഥിരീകരിച്ചത്. ചികില്‍സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് മുന്‍പ് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
