തിരുവനന്തപുരം: നേമത്തെ പലചരക്ക് മൊത്ത വ്യാപാരി അശോകന്‍റെ കൊലപാതകിയെ അറസ്റ്റു ചെയ്തു. തിരുനെല്‍വേലി സ്വദേശി അരുള്‍ രാജാണ് പോലീസിന്‍റെ പിടിയിലായത്. അരുള്‍ രാജുവുമായുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ അശോക്, അരുള്‍ രാജിന് 30 ലക്ഷം രൂപാ നല്‍കാനുണ്ടായിരുന്നു. പണമാവശ്യപ്പെട്ട് അരുള്‍ രാജും കൂട്ടരും പലതവണ അശോകിന്‍ടെ വീട്ടിലും എത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ 23 മുതല്‍ അശോകിനെ കാണാനില്ലായിരുന്നു.
അടുത്ത ദിവസം ചടയമംഗലത്തിനടുത്ത് അശോകിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
