കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് കൊച്ചി മട്ടാഞ്ചേരിയിലെ ജൂത കുടുംബങ്ങളെയാണ്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയ ചേപ്പേടുകൾ കൊണ്ടുപോയത് മട്ടാഞ്ചേരിയിലെ ജൂത കുടുംബങ്ങളുടെ ഉടമസ്ഥതയിലുളള പരദേശി പള്ളിയിൽ നിന്നാണ്.
ഇസ്രയേൽ സന്ദർശനത്തിന് പോകുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സമ്മാനിക്കാൻ ഇന്ത്യൻ ജൂത പാരമ്പര്യത്തിന്‍റെ സ്മരണയ്ക്കായി ഒരു വിശേഷ സമ്മാനം വേണമെന്നായിരുന്നു നരേന്ദ്രമോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.. പ്രധാനമന്ത്രിയുടെ ഓഫീസ് അതിനുള്ള അന്വേഷണം അവസാനിപ്പിച്ചത്, മട്ടാഞ്ചേരിയിലെ ജൂത പള്ളിയെന്ന് അറിയപ്പെടുന്ന സിനഗോഗിലാണ്. സിനഗോഗിൽ സൂക്ഷിച്ച നൂറ്റാണ്ടുകളുടെ പഴക്കമുള്ള തോറയും ചെപ്പേടുകളുമായിരുന്നു ആ സമ്മാനം. അതിന്‍റെ ഉടമസ്ഥ മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന അഞ്ച് ജൂത വംശരിൽ ഒരാളായ ക്യൂനി അലേഗയാണ്. തോറയും ചെപ്പേടുകളും ആവശ്യപ്പെട്ട് പിഎംഒ ഏഫീസ് വിളിച്ചതോടെ സന്തോഷത്തോടെ അലേഗ അത് കൈമാറുകയായിരുന്നു.
ജൂതൻമാരുടെ വിശുദ്ധ ഗ്രന്ഥമാണ് തോറ. ബൈബിളിന് സമാനമായി ഈ ഗ്രന്ഥം പ്രത്യേക പേടകത്തിലാണ് സൂക്ഷിക്കുക. സിനഗോഗിൽ നൂറ്റാണ്ടിന്‍റെ പഴക്കമുള്ള അഞ്ച് തോറയായിരുന്നു ഉണ്ടായിരുന്നത്. അതിൽ സ്വർണ്ണപേടകത്തിൽ സൂക്ഷിച്ച തോറയാണ് സമ്മാനമായി നൽകാൻ കൈമാറിയത്. കൂടെ ജൂതൻമാർക്ക് ചേരമാൻ പെരുമാൾ നൽകിയ അധികാര പത്രത്തിന്‍റെ പകർപ്പുകളും നൽകി. ചെമ്പ് പേടകത്തിൽ തയ്യാറാക്കിയ അധികാര പത്രമാണ് ചെപ്പെടുകൾ .വർഷങ്ങളായി ഈ തോറയും ചെപ്പേടുകളിലും ചിലത് ഇസ്രയേലിലേക്ക് അയക്കണമെന്ന് ക്യൂനി നി അലേഗോ ആഗ്രഹിച്ചിരുന്നു. എന്നാൽ നിയമ തടസ്സം കാരണം അതിന് സാധിച്ചില്ല. ഇപ്പോൾ പ്രധാനമന്ത്രി അത് കൊണ്ടുപോയതോടെ വലിയ സന്തോഷത്തിലാണ് ജൂത കുടുംബങ്ങൾ
