മധുര: ഭര്‍ത്താവിന്‍റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ കോരിയൊഴിച്ച് ഭാര്യ. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന് തന്നെക്കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നുള്ള വഴക്കിനെ തുടര്‍ന്നായിരുന്നു കടുംകൈ. തന്നെക്കൂടാതെ വിരട്ടിപ്പതുവില്‍ മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തി. 

മധുരയില്‍ നടന്ന സംഭവത്തില്‍ നെഹ്രു നഗറിലെ പി ശശികല എന്ന യുവതിയാണ് പ്രതി. ഭര്‍ത്താവ് 37 കാരന്‍ ഓട്ടോ ഡ്രൈവര്‍ എം പരമേശ്വരത്തെ രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്ത്രീ ബന്ധത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഏതാനും നാളായി പരമേശ്വരം വീട്ടില്‍ എത്തുകയോ കുട്ടികളെ അന്വേഷിക്കുകയോ ചെയ്യുന്നുണ്ടായിരുന്നുമില്ല. ഇതേ തുടര്‍ന്ന് ശശികല എസ്എസ് കോളനി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ അതുകൊണ്ട് ഗുണമുണ്ടായില്ല. പരമേശ്വരം കാമുകിയുമൊത്തുള്ള താമസം തുടരുകയും ചെയ്തു.  കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെ അനുനയത്തില്‍ വിളിച്ചുവരുത്തിയ ശശികല അദ്ദേഹവുമായി രമ്യമായി സംസാരിക്കുകയും വീട്ടില്‍ തന്നോടൊപ്പം കഴിയാന്‍ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് പരമേശ്വരം ശനിയാഴ്ച രാത്രി വീട്ടിലെത്തുകയും അവിടെ തങ്ങുകയും ചെയ്തു. എന്നാല്‍ രാത്രിയില്‍ ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ ശശികല എണ്ണ തിളപ്പിച്ച് ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് 

ഒഴിക്കുകയായിരുന്നു. ലൈംഗികാവയവം ഉള്‍പ്പെടെ നാഭിയില്‍ ഗുരുതരമായി പൊള്ളലേറ്റ പരമേശ്വരത്തെ ഉടന്‍ തന്നെ രാജാജി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.