ആരിസോണ: ടോയ്ലറ്റിനുള്ളിൽ കയറിയ ഭർത്താവിനു നേർക്ക് വെടിവെച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഭർത്താവ് വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പോലീസാണ് സംഭവം പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭാര്യ വീട്ടിൽ വഴക്കായിരുന്നുവെന്നും താൻ ടോയ്ലറ്റിനുള്ളിൽ കയറിയപ്പോൾ പിന്നാലെ കയറിയ ഇവർ എനിക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
എന്നാൽ വിചിത്ര വാദമാണ് യുവതി പറഞ്ഞത്. താൻ പറയുന്നതൊന്നും കേൾക്കാതിരുന്ന ഭർത്താവിന്റെ ശ്രദ്ധലഭിക്കാൻ വേണ്ടിയാണ് ഈ അക്രമം ചെയ്തതെന്നും. എന്നാൽ ഭിത്തിക്കു നേരെയാണ് താൻ നിറയൊഴിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ തലയിൽ നിന്നും ഏഴ് ഇഞ്ച് മാറിയാണ് വെടിയുണ്ട ഭിത്തിയിൽ പതിച്ചത്. ഇവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
