ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കിയ ഭാര്യയ്ക്ക് മൃതദേഹം മറവ് ചെയ്യാന്‍ സഹായം നല്‍കിയത് ഭര്‍ത്താവിന്റെ കൂട്ടുകാര്‍
പനജി: ഭര്ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കിയ ഭാര്യയ്ക്ക് മൃതദേഹം മറവ് ചെയ്യാന് സഹായം നല്കിയത് ഭര്ത്താവിന്റെ കൂട്ടുകാര്. മദ്യപിച്ച് വന്ന ഭര്ത്താവുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് ഭാര്യ ഭര്ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. എന്നാല് തന്റെ ആക്രമണത്തില് ഭര്ത്താവ് കൊല്ലപ്പെട്ടെന്ന വിവരം മനസിലായതോടെ അവര് ഭര്ത്താവിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. സൗത്ത് ഗോവയിലെ കര്ച്ചോരെം ജില്ലയിലാണ് സംഭവം.
ദിവസ വേതനക്കാരനും മുപ്പത്തെട്ട് വയസുകാരനുമായ ബാസുരാജ് ബസ്സുവിനെയാണ് ഭാര്യ കല്പ്പന കൊലപ്പെടുത്തിയത്. പ്രായ പൂര്ത്തിയാകാത്ത രണ്ട് കുട്ടികള് ഉണ്ട് ദമ്പതികള്ക്ക്. പനജിയില് നിന്ന് 8കിലോമീറ്റര് അകലെയാണ് സംഭവം നടന്ന ഗ്രാമ. മദ്യപിച്ച് വന്നതിനെ തുടര്ന്നുണ്ടായ വാക്ക് തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്.
ഭര്ത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം മൂന്നായി മുറിച്ച് മാറ്റി വനത്തില് പല ഭാദത്തായി മറവ് ചെയ്തുവെന്നാണ് മൊഴി. പ്രതികളില് ഒരാഴുടെ പെരുമാറ്റത്തിലെ അസാധാരണത്വത്തെക്കുറിച്ച് പൊലീസില് പരാതി വന്നതിനെ തുടര്ന്നാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില് കൊല്ലപ്പെട്ടയാളുടെ ഭാര്യയടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവ കര്ണാടക അതിര്ത്തി വനത്തില് ഉപേക്ഷിച്ച മൃതദേഹത്തിന്റ ഭാഗങ്ങള്ക്കായുള്ള തിരച്ചിലിലാണ് പൊലീസ്.
