ഭോപ്പാല്‍: ടിവി റിമോട്ട് ആവശ്യപ്പെട്ടിട്ടും ഭാര്യ തരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഭോപ്പാലിലാണ് സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ശങ്കര്‍ വിശ്വകര്‍മ്മയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശങ്കര്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയും ഒരുമിച്ച് ടിവി കാണുകയും ചെയ്തിരുന്നു.

പിന്നീട് ഭാര്യയോട് റിമോട്ട് ചോദിച്ചെങ്കിലും പോയി വിശ്രമിക്കാനായിരുന്നു ഭാര്യയുടെ മറുപടി. ഇതേതുടര്‍ന്ന് മറ്റൊരു റൂമിലേക്ക് പോയ ശങ്കര്‍ തൂങ്ങിമരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മുറിയിലേക്ക് വന്ന ഭാര്യയാണ് ശങ്കര്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ശങ്കര്‍ നന്നായി മദ്യപിക്കുമെന്നും ചെറിയ കാര്യങ്ങളില്‍ വിഷമിക്കുമെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.