ബളാല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റോസമ്മയുടെ ഭര്‍ത്താവ് വെള്ളരിക്കുണ്ട് അനമഞ്ഞളിലെ മാടത്താനി ജോസ് (58) ആണ് മരിച്ചത്.
കാസര്കോട്: കാസര്കോട് വെള്ളരിക്കുണ്ടില് കാട്ടുപന്നിയുടെ ആക്രമണത്തില് കര്ഷകന് കൊല്ലപ്പെട്ടു. ബളാല് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റോസമ്മയുടെ ഭര്ത്താവ് വെള്ളരിക്കുണ്ട് അനമഞ്ഞളിലെ മാടത്താനി ജോസ് (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റബ്ബര് തോട്ടത്തില് ടാപ്പിംഗ് കഴിഞ്ഞ ശേഷം പാലെടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ജോസിനെ കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട് തൊട്ടടുത്ത പറമ്പില് നിന്നും ഓടിക്കൂടിയവര് പന്നിയെ ബഹളം വച്ചും കല്ലെറിഞ്ഞും ഓടിക്കുകയായിരുന്നു.
തുടയില് കുത്തുകയും വലതു കൈ കടിച്ചു പറിക്കുകയും ചെയ്ത നിലയില് ഗുരുതരമായി പരിക്കേറ്റ ജോസിസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മക്കള്: ജസ്ന, ജിന്റു, ജീന, ജിമിനി. മലയോരത്തെ മിക്കഭാഗങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം കൂടുതലാണെന്ന് നാട്ടുകാര് പരാതിപ്പെട്ടു.
