ശബരിമലയെ സംബന്ധിച്ച്  ഇന്ന് സുപ്രധാന ദിനം. ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ കത്ത് പുറത്തായത് അന്വേഷിക്കുമെന്നും എ പദ്മകുമാര്‍ 

തിരുവനന്തപുരം: ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാർ. ശബരിമലയെ സംബന്ധിച്ച് ഇന്ന് സുപ്രധാന ദിനമാണെന്ന് എ പദ്മകുമാർ പറഞ്ഞു. ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ കത്ത് പുറത്തായത് അന്വേഷിക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ കയറിയതിനല്ല നടയടച്ചതെന്ന് തന്ത്രി തന്ത്രി കണ്ഠര് രാജിവര് നല്‍കിയ വിശദീകരണ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു.

കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നും ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തില്‍ കണ്ഠര് രാജീവര് ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയതെന്നും ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും കത്ത് വ്യക്തമാക്കിയിരുന്നു.