കൊച്ചി: സംസ്ഥാനത്ത് ഇത്തവണ മികച്ച കാലവര്‍ഷം ലഭിക്കുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് കാലാവസ്ഥ ശാസ്‌ത്രജ്ഞര്‍. കാലവര്‍ഷത്തിന്റെ വരവും എന്‍നിനോ പ്രതിഭാസവും വിലയിരുത്തി മാത്രമേ മഴയുടെ അളവ് നിര്‍ണയിക്കാനാകൂവെന്ന നിലപാടിലാണ് വിദഗ്ധര്‍. ഇന്ത്യയില്‍ ഇത്തവണ മികച്ച കാലവര്‍ഷം ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.
രാജ്യത്ത് 96 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേരളത്തിലും ഇതേ അളവില്‍ മഴ ലഭിക്കുമോ എന്നാണ് ആശങ്ക. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മറ്റിടങ്ങളില്‍ സാധാരണ പോലെ കാലവര്‍ഷം പെയ്തിറങ്ങിയപ്പോള്‍ കേരളത്തില്‍ വരള്‍ച്ചയായിരുന്നു.
എല്‍നിനോ പ്രതിഭാസവും മഴയുടെ അളവിനെ സ്വാധീനിക്കുന്നുണ്ട്. ജൂലൈ അവസാനത്തോടെ എന്‍നിനോ ശക്തമായാല്‍ ദേശീയ തലത്തില്‍ തന്നെ കാലവര്‍ഷം ദുര്‍ബലമാകും. നിലവിലെ പഠനങ്ങള്‍ അനുസരിച്ച് മെയ് അവസാനത്തോടെ വരള്‍ച്ചയ്‌ക്ക് അറുതി കുറിച്ച് സംസ്ഥാനത്ത് കാലവര്‍ഷമെത്തും. രാജ്യത്ത് ലഭിക്കുന്ന മഴയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് കാലവര്‍ഷമാണ്.
