ദില്ലി: കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് പാകിസ്ഥാന്‍ അനുമതി നല്‍കിയെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും. കുല്‍ഭൂഷണെ സന്ദര്‍ശിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ജാദവിനെ കാണാന്‍ അമ്മയേയും ഭാര്യയെയും അനുവദക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പാകിസ്ഥാന് കത്തയച്ചിരുന്നു. എന്നാല്‍ ഭാര്യക്ക് സന്ദര്‍ശിക്കാനുള്ള അനുമതിയാണ് പാകിസ്ഥാന്‍ നല്‍കിയിരക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ അനുമതി നല്‍കിയ സന്ദര്‍ശനം ഉടന്‍ ഉണ്ടാകും.

മുന്‍ ഇന്ത്യന്‍ നേവി ഓഫീസറായ ജദവിനെ ചാരനാണെന്ന് ആരോപിച്ചാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ പാക് കോടതി വിധി അന്താാരഷ്ട്ര നീതിന്യായ കോടതി തടഞ്ഞിരുന്നു.