കുടുംബത്തിന് ആരെങ്കിലും സഹായവുമായി എത്തിയിട്ടുണ്ടെങ്കിൽ അത് സ്വന്തം താൽപര്യപ്രകാരമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

പത്തനംതിട്ട:കാസ‌‌ർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസിൽ മുൻ നിലപാട് ആവ‌ർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതികൾക്കും കുടുംബത്തിനും പാ‌ർട്ടി ഒരു സഹായവും നൽകില്ലെന്ന് കോടിയേരി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടുംബത്തിന് ആരെങ്കിലും സഹായവുമായി എത്തിയിട്ടുണ്ടെങ്കിൽ അത് സ്വന്തം താൽപര്യപ്രകാരമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. പാ‌ർട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന ഭാര്യ മഞ്ജുവും മകൾ ദേവികയും ആരോപണത്തെ കോടിയേരി നേരത്തെ തള്ളിയിരുന്നു.

കേസില്‍ പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞതെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. കേസിൽ പ്രതികളെ സംരക്ഷിക്കില്ലെന്നും കേസ് നടത്തില്ലെന്നും സിപിഎം നേരത്തെ നിലപാടെടുത്തിരുന്നു.