തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവരെ തെരയുന്നതിനായുള്ള കപ്പല്‍ കല്‍പ്പേനിയുടെ യാത്ര വൈകുന്നു. ഐഎന്‍എസ് കല്‍പ്പേനി ഇതുവരെ യാത്ര പുറപ്പെട്ടില്ലെന്നാണ് വിവരം.
അതേസമയം ഇനിയും ആള്‍ക്കാരെ കണ്ടുകിട്ടാനിരിക്കെ ഒരു ദിവസത്തെ തെരച്ചിലുമായി സഹകരിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. തെരച്ചില്‍ അഞ്ച് ദിവസമെങ്കിലും വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
