പ്രതിരോധഇടപാടുകളുടെ ഇടനിലക്കാരന്‍ അഭിഷേക് വര്‍മ്മക്കും ആയുധക്കടത്തുകാര്‍ക്കും ബിജെപി എംപി വരുണ്‍ഗാന്ധി പ്രതിരോധരഹസ്യം ചോര്‍ത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്.സ്ത്രീകളെ ഉപയോഗിച്ച് കുരുക്കില്‍പ്പെടുത്തിയാണ് വരുണ്‍ഗാന്ധിയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് സ്വരാജ് അഭിയാന്‍ പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവര്‍ ആരോപിച്ചത്.
പ്രതിരോധകാര്യങ്ങള്‍ക്കുള്ള ഡിഫന്‍സ് കണ്‍സല്‍റ്റേട്ടീവ് കമ്മീറ്റി അംഗമായ വരുണ്‍ഗാന്ധിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് ബിജെപി ഇതുവരെയും പ്രതികരിച്ചിട്ടില്ല. വരുണിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് വക്താക്കള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് സൂചന. ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിബിഐ ഡയറക്ടര്‍ തയ്യാറായില്ല
ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വരുണ്‍ഗാന്ധി ആവര്‍ത്തിച്ചു ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഉയര്‍ന്ന ആരോപണങ്ങള്‍ തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും വരുണ്‍ഗാന്ധി പറഞ്ഞു.
