രാജ്യത്തെ ജനങ്ങളെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച, നോട്ട് നിരോധനത്തിലൂടെ കഷ്ടത്തിലാക്കിയ, വര്‍ഗീയയിലൂന്നിയ ഭരണത്തിലൂടെയൊക്കെ ചെയ്ത പാപങ്ങള്‍ ഷാഹി സ്നാനത്തിലൂടെ കഴുകി കളയാം എന്നാണോ പ്രധാനമന്ത്രി കരുതുന്നതെന്നും മായാവതി ചോദിച്ചു. ബിജെപി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും അവര്‍ കുറിച്ചു
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനും കുംഭ മേളയ്ക്കിടെ ഗംഗയില്‍ മുങ്ങി കുളിച്ചതിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി എസ് പി നേതാവ് മായാവതി രംഗത്ത്. ഗംഗാ നദിയില്‍ മുങ്ങിക്കുളിച്ചാല്‍ നിങ്ങള്‍ ഇത്രയും കാലം ചെയ്ത പാപങ്ങള്‍ തീരുമെന്ന് കരുതരുതെന്ന് മായാവതി മോദിയോട് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മായാവതി വിമര്‍ശനവുമായി രംഗത്തെത്തിയത്.
രാജ്യത്തെ ജനങ്ങളെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച, നോട്ട് നിരോധനത്തിലൂടെ കഷ്ടത്തിലാക്കിയ, വര്‍ഗീയയിലൂന്നിയ ഭരണത്തിലൂടെയൊക്കെ ചെയ്ത പാപങ്ങള്‍ ഷാഹി സ്നാനത്തിലൂടെ കഴുകി കളയാം എന്നാണോ പ്രധാനമന്ത്രി കരുതുന്നതെന്നും മായാവതി ചോദിച്ചു. ബിജെപി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും അവര്‍ കൂറിച്ചു.
ഇന്നലെയാണ് മോദി പ്രയാഗ് രാജ് സന്ദര്‍ശിക്കുകയും ഷാഹി സ്നാനം നടത്തുകയും ചെയ്തത്. ഷാഹി സ്നാനം ചെയ്താല്‍ അതുവരെ ചെയ്തിട്ടുള്ള പാപങ്ങളെല്ലാം കഴുകി കളയാമെന്നാണ് വിശ്വാസം.
