ആലപ്പുഴ: തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് ഏറ്റെടുക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ . സീറ്റ് സിപിഎം മുമ്പ് വിട്ടുകൊടുത്തത് മണ്ടത്തരമായിപ്പോയിയെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. പാർട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള സ്ഥലമാണ് കുട്ടനാടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. എന്തു വിലകൊടുത്തും മണ്ഡലം തിരിച്ചെടുക്കുമെന്നും സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞു.