കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റ മുന്നറിയിപ്പ്. മണിക്കൂറില്‍ നാല്‍പ്പത്തി യഞ്ച് മുതല്‍ അന്‍പത്തിയഞ്ച് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടഇടങ്ങളില്‍ ഏഴു സെന്റി മീറ്ററിനുമുകളില്‍ കനത്ത മഴയ്‌ക്കും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴലഭിക്കുന്നുണ്ട്.