ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലം. പത്തനംതിട്ട പട്ടണം ഉള്‍പ്പെടുന്ന ആറന്മുള മണ്ഡലത്തില്‍, തീപാറുന്ന പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. സിറ്റിങ് എംഎല്‍എ ശിവദാസന്‍ നായരാണ് യുഡിഎഫിനുവേണ്ടി ഇത്തവണയും മല്‍സരരംഗത്തുള്ളത്. പ്രമുഖ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്ജിനെ രംഗത്തിറക്കിയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നത്. പ്രമുഖ നേതാവ് എംടി രമേശിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ആറന്മുള വിമാനത്താവള വിഷയം പ്രചരണത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മണ്ഡലത്തില്‍ മൂന്നു സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്. വീണാ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയം തുടക്കത്തില്‍ പ്രതിരോധത്തിലാക്കിയെങ്കിലും പ്രചരണം മുറുകിയതോടെ ശക്തമായ സാന്നിദ്ധ്യമാകാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാനാര്‍ത്ഥിക്കൊപ്പം പരിപാടിയില്‍ ഇന്ന് ആറന്മുള മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാം...

സ്ഥാനാര്‍ത്ഥിക്കൊപ്പം പരിപാടി കാണാം...