ചെന്നൈ: അണ്ണാ ഡിഎംകെ അമ്മാ പാർട്ടിയിലെ അധികാരത്തർക്കം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്നും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. എംഎൽഎമാരെ നേരിട്ടുകണ്ട് പിന്തുണ ഉറപ്പാക്കാനാണ് എടപ്പാടിയുടെ തീരുമാനം. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനെ പിന്തുണച്ച് മുൻ മന്ത്രിമാരുൾപ്പടെ 22 എംഎൽഎമാർ എത്തിയ സാഹചര്യത്തിലാണ് എടപ്പാടിയുടെ നീക്കം. 

നിലവിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്താൻ പുരട്ചി തലൈവി അമ്മാ പാർട്ടി നേതാവ് ഒ പനീർശെൽവവും യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ, ശശികലയും ദിനകരനും വി എം സുധാകരനും പ്രതികളായ വിദേശത്തേയ്ക്ക് കള്ളപ്പണം കടത്തിയെന്ന കേസ് എഗ്മൂർ കോടതി ഇന്ന് പരിഗണിക്കും.