ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നഗ്നവീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത യുവതികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. 23കാരി തന്യാകന്‍ റോജിന്‍, 21കാരി കന്‍തിച്ച ബ്യുറാനോന്‍ എന്നിവരാണ് സ്വന്തം നഗ്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത്.
പോണ്‍ ടോയ്‌സ് ഉപയോഗിച്ച് പൂര്‍ണ നഗ്നയായി ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. നിരവധി പേര്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്തതിലൂടെ വലിയ സാമ്പത്തിക ലാഭമുണ്ടായതായി ഇരുവരും സമ്മതിച്ചു. എന്നാല്‍ മിലിട്ടറി ഗവണ്‍മെന്റ് വീഡിയോ സ്‌പോട്ട് ചെയ്യുകയും തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിക്കപ്പെട്ട ശേഷം വീഡിയോ പോസ്റ്റ് ചെയ്തതിന് കാരണം അവര്‍ വെളിപ്പെടുത്തി.
തന്റെ കുടുംബത്തെ നോക്കാന്‍ വേണ്ടിയാണെന്ന് തന്യാകന്‍ പറഞ്ഞപ്പോള്‍ ഇളയ സഹോദരനെ യൂണിവേഴ്‌സിറ്റിയില്‍ അയക്കാനാണെന്നായിരുന്നു കന്‍തിച്ചയുടെ കാരണം. പണമുണ്ടാക്കാന്‍ വേറെ വഴി കാണാത്തതാണ് ഇങ്ങനെ ഒരു കാര്യത്തിന് മുതിര്‍ന്നതെന്നും യുവതയ്ക്ക് ഇത്തരമൊരു മാതൃക കാണിച്ചതില്‍ ഖേദിക്കുന്നതായും അവര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സൈറ്റുകളുമായി കരാറുണ്ടാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടികള്‍ വീഡിയോ പോസ്റ്റ് ചെയ്ത്. ഓണ്‍ലൈന്‍ ബെറ്റിങ് പേജ് വഴിയും ഇവര്‍ പണം സമ്പാദിച്ചിരുന്നു. തായ്‌ലാന്‍ഡില്‍ പോണോഗ്രഫി നിരോധിച്ചിട്ടുണ്ട്.
