ദില്ലി: ഭര്‍ത്താവിന്റെ നിര്‍ദ്ദേശാനുസരണം മൂന്നു പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പാരതിയുമായി യുവതി രംഗത്തെത്തി. വിവാഹമോചനത്തിന് തയ്യാറാകാത്തതിന്റെ പ്രതികാരമായാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ പീഡിപ്പിച്ചത്. തോക്കുചൂണ്ടിയായിരുന്നു പീഡനം. ഹരിയാനയിലെ സിര്‍സയിലാണ് സംഭവം. ക്രൂരമായി പീഡിപ്പിച്ചശേഷം നഗ്നയാക്കി റോഡിലേക്ക് തന്നെ തള്ളിവിട്ടതായും യുവതി പറയുന്നു. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത പൊലീസ് സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരി എന്നിവരുള്‍പ്പടെ ആറുപേര്‍ക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവതിയെ പീഡിപ്പിച്ച പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും, ഉടന്‍ അറസ്റ്റിലാകുമെന്നും ഡിഎസ്‌പി രതന്‍ദീപ് സിങ് ബാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.