കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ 14 കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍. ആന്ധ്ര ഈസ്റ്റ് ഗോദാവരിയിലെ തുനി സ്വദേശി ശൈലജ(22)യെയാണ് കണ്ണപുരം പോലീസ് പിടികൂടിയത്. കണ്ണപുരം റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ഇവരെ കഞ്ചാവുമായി പിടികൂടിയത്.
വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് ശൈലജ കണ്ണപുരത്തെത്തിയത്. റെയില്‍വേ സ്റ്റേഷനു മുന്നിലെ പാര്‍ക്കിംഗ് സ്ഥലത്ത് സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തയത്. റെയില്‍വേ സ്‌റ്റേഷനില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ് പൊതി.
