നവജാതശിശുവിനെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചു

ദില്ലി:നവജാതശിശുവിനെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച യുവതി അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം. ദില്ലിയിലെ ബാരാ ഹിന്ദു റാവോ ആശുപത്രിയില്‍ മേയ് 22 ന് പ്രവേശിപ്പിച്ച ഒരു സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അതേ വാര്‍ഡില്‍ തന്നെ പ്രവേശിപ്പിച്ചിരുന്ന ഫിര്‍ദോസ് എന്ന സ്ത്രീ മേയ് 26 ന് ചെക്കപ്പിന് എന്ന പേരില്‍ നവജാതശിശുവിനെയും കൊണ്ട് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സ്ത്രീയെ പിടികൂടി. തനിക്ക് ആണ്‍മക്കള്‍ മാത്രമേയുള്ളു എന്നും പെണ്‍കുട്ടിയോടുള്ള ആഗ്രഹം കൊണ്ടാണ് നവജാതശിശുവിനെ മോഷ്ടിച്ചതെന്നും യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു.