ലണ്ടന്‍: വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ വളര്‍ത്തുമൃഗത്തെ യുവതി ഓവനില്‍ വെച്ച് ചുട്ടുകൊന്നു. ഇംഗ്ലണ്ടിലെ ഹാംഷെയറിലാണ് സംഭവം നടന്നത്. തന്റെ വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന്‍റെ ദേഷ്യത്തിലാണ് ഇവാന ക്ലിഫോഡ് എന്ന യുവതിയാണ് റൂംമേറ്റായ കാരാ മുരേ ഓമനിച്ച് വളര്‍ത്തിയിരുന്ന വെള്ളക്കീരിയെ മൈക്രോ വേവ് ഓവനില്‍ വച്ച് ചുട്ടുകൊന്നത്.
ബുധനാഴച രാത്രി അപ്പാര്‍ട്ട്മെന്‍റില്‍ പുകഉയരുന്നത് കണ്ടതോടെ മറ്റ് താമസക്കാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അപ്പാര്‍ട്ട്മെന്‍റിലെ സ്റ്റൗവ്വില്‍ നിന്നാണ് പുകഉയരുന്നത് എന്ന് കണ്ടെത്തി. പിന്നീടാണ് ഓവനില്‍ ചത്ത വെള്ളക്കീരിയെ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവാന ക്ലിഫോഡാണ് തന്‍റെ വെള്ളക്കീരിയുടെ കൊലപാതകത്തിന് പിന്നിലെന്ന് കാരാ മുരേയ് പൊലീസില്‍ മൊഴികൊടുത്തത്. സുഹൃത്ത് തന്‍റെ വെള്ളക്കീരിയെ കൊന്നത് വിശ്വസിക്കന്‍ കഴിയുന്നില്ലെന്നും മകന്‍ നഷ്ടപ്പെട്ടതിന് തുല്ല്യമാണ് തന്‍റെ വേദനയെന്നും മുരേ പറഞ്ഞു.
