ബാംഗ്ലൂര്‍: കാവേരി നദീ ജല തര്‍ക്കം മുറുകുമ്പോള്‍ സമരത്തിന്‍റെ മറവില്‍ പ്രതിക്ഷേധക്കാര്‍ കര്‍ണ്ണാടകയില്‍ 42 ബസ്സുകള്‍ കത്തിച്ചത് വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവിലായ് പ്രതികളെന്ന് സംശയിക്കുന്ന പെണ്‍കുട്ടി ദിവ്യയെയും 11 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പങ്കാളിയായതിന് പെണ്‍കുട്ടിക്ക് ലഭിച്ച പ്രതിഫലം കേട്ടാല്‍ ആരും അമ്പരക്കും. ഒരു മട്ടണ്‍ ബിരിയാണിയും 100 രൂപയുമായിരുന്നു ദിവ്യയുടെ പ്രതിഫലം.
ഇക്കഴിഞ്ഞ 12 നാണ് തമിഴ്നാട്ടില്‍ നിന്നുള്ള കെ പി എന്‍ ട്രാവല്‍സിന്‍റെ 42 ബസ്സുകള്‍ ബാംഗ്ലൂരുവിലെ ഗാരേജില്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. ബസ്സുകള്‍ കത്തിക്കുകയും കെ പി എന്‍ ട്രാവല്‍സിലെ ജോലിക്കാരെ ഡീസല്‍ ഒഴിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു ദിവ്യയും കൂട്ടാളികളും.
കെ പി എന്നിന്‍റെ വാഹനം സുക്ഷിക്കുന്ന സ്ഥലത്തിനടുത്താണ് ഭാഗ്യയുടെ വീട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഭാഗ്യയുടെ നേതൃത്വത്തില്‍ തന്നെയാണോ വാഹനങ്ങള്‍ കത്തിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
