രണ്ടാഴ്ച മുമ്പാണ് സംഭവം. വിവേക് നഗറിലെ സോണി വേൾഡ് ജങ്ഷനടുത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതിയെയാണ് അജ്ഞാതനായ ഒരാൾ അർദ്ധ രാത്രി തട്ടികൊണ്ട്പോകാൻ ശ്രമിച്ചത്. കോറമംഗലയിലെ ഒരു സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടി താമസസ്ഥലത്തേക്കെത്തിയപ്പോൾ പിന്നാലെ വന്നയാൾകയറിപ്പിടിക്കുകയായിരുന്നു. കൈകൊണ്ട് വായ പൊത്തിപ്പിടിച്ച് തന്നെ തട്ടികൊണ്ടുപോകാനയിരുന്നു അപരിചിതനായ ആൾ ശ്രമിച്ചതെന്നെ പെൺകുട്ടി പറഞ്ഞു.

തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ താമസസ്ഥലത്തെ വളർത്തുനായ കുരക്കുന്ന ശബ്ദവും തുടർന്ന് അക്രമി ഇറങ്ങിയോടുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ബഹളം കേട്ടതിനെ തുടർന്ന് പേയിംഗ് ഗസ്റ്റിന്റെ ഉടമയും കുടുംബവും വന്ന് പുറത്തേക്കിറങ്ങി പരിശോധന നടത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. നേരത്തെ കെജി ഹള്ളിയിൽ പുതുവർഷാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ ലൈംഗികമായി അപമാനിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജിംനേഷ്യത്തിൽ നിന്ന് മടങ്ങുന്നതിനിടെ യുവതിടെയുടെ വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ച കേസിലെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.