കല്യാണം വിളിക്കാനെത്തിയ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്

തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. കല്യാണം വിളിക്കാനായി എത്തിയ രണ്ടു യുവാക്കളാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനിടെ യുവതിയുടെ സ്വർണമാലയും മോഷ്ടിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി പൊലീസെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തില്‍ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. കല്യാണം ക്ഷണിക്കാനെത്തിയ സംഘം വീട്ടില്‍ കയറിയ ഉടന്‍ ഫ്ളവര്‍ വേയ്സ് എടുത്ത് തലയില്‍ അടിക്കുകയായിരുന്നു. ഉടന്‍ ഓടി മുകളില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു യുവതി. വീട്ടിലെ വസ്തുക്കളെല്ലാം രണ്ടംഗ സംഘം നശിപ്പിച്ചതായും ഇവര്‍ പറയുന്നു.