ഭോപ്പാല്‍: കൂട്ട ബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു.  മദ്ധ്യപ്രദേശിലെ  സാഗറിലാണ് സംഭവം . വെള്ളിയാഴ്ചയാണ് മൂന്നുപേർ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.  കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.  മദ്ധ്യപ്രദേശില്‍ പന്ത്രണ്ടോ അതില്‍ താഴെയോ ഉള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ബില്‍ കഴിഞ്ഞവർഷം ഡിസംബറില്‍ പാസാക്കിയിരുന്നു. 

ബലാത്സംഗ കേസുകളുടെ വാദം കേള്‍ക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് ഹൈക്കോടതികള്‍ രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലൈംഗികാതിക്രമ പരാധികള്‍ക്ക് പ്രാധാന്യം കൊടുത്ത് ആദ്യംകേള്‍ക്കുന്നതിനായുള്ള സംവിധാനം നടപ്പിലാക്കുകയാണെന്ന് ശിവരാജ് ചൌഹാന്‍ പറഞ്ഞു.