പാറ്റ്ന: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവവധു പ്രസവിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം . ഒമ്പത് മാസം തികഞ്ഞ പൂര്‍ണ്ണ ഗര്‍ഭിണിയെയാണ് താന്‍ വിവാഹം ചെയ്തതെന്ന് ഊഹിക്കാന്‍ പോലും സാധിക്കുന്നിലെന്ന് നവവരന്‍ അഭയ് കുമാര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെണ്‍കുട്ടിയുടെ കുടുംബം കൊടിയ വഞ്ചനയാണ് കാണിച്ചതെന്നും അവര്‍ സാഹചര്യങ്ങളെ മുതലെടുക്കുകയായിരുന്നെന്നും അഭയ് കുമാറിന്റെ ബന്ധുക്കള്‍ പറഞ്ഞു. മകന്റെ ജീവിതത്തിനും കുടുംബത്തിന്റെ അഭിമാനത്തിനുമാണ് അവര്‍ ക്ഷതമേല്‍പ്പിച്ചതെന്നും അഭയ് കുമാറിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ ഒരുസംഘം ആളുകള്‍ തന്നെ തട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുകയായിരുന്നുവെന്നും അഭയ് കുമാര്‍ പറഞ്ഞു.