Asianet News MalayalamAsianet News Malayalam

യുവതി ആശുപത്രി ഗേറ്റിന് സമീപം പ്രസവിച്ചു; ഡോക്ടർമാരുടെ അനാസ്ഥയെന്ന് കുടുംബം

പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിയ ഷാലുവിനോട് രക്തം പരിശോധിക്കുന്നതിനായി എംഎംജി ജില്ലാ ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വേണ്ട പരിശോധനകളൊന്നും നടത്താതെയാണ് ‍ഡോക്ടർമാർ പരിശോധനയ്ക്കായി യുവതിയോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടത്. 

Woman delivers baby at hospital's gate
Author
Maharashtra, First Published Nov 24, 2018, 11:20 PM IST

ലക്നൗ: ഉത്തർപ്രദേശിൽ യുവതി ​ഗേറ്റിന് സമീപം പ്രസവിച്ചു. ​ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 10.45നാണ് സംഭവം. രക്തം പരിശോധിക്കുന്നതിനായി ആശുപത്രി ലാബിലേക്ക് പോകുന്നതിനിടെയാണ് ഷാലു എന്ന യുവതി പ്രസവിച്ചത്. ഡോക്ടർമാരുടെ അനാസ്ഥമൂലമാണെന്ന് സംഭവം നടന്നതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
 
പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിയ ഷാലുവിനോട് രക്തം പരിശോധിക്കുന്നതിനായി എംഎംജി ജില്ലാ ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വേണ്ട പരിശോധനകളൊന്നും നടത്താതെയാണ് ‍ഡോക്ടർമാർ പരിശോധനയ്ക്കായി യുവതിയോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടത്. കൂടാതെ പ്രസവം സിസേറിയൻ ആയിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും സാധാരണ പ്രസവമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. 
 
വ്യാഴാഴ്ചയാണ് ഷാലുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് പ്രസന വേദന വരുന്നതിനായി ഡോക്ടർമാർ കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാൽ വേദന വരാതിരുന്നതിനാൽ യുവതിയോട് തൈറോഡ് പരിശോധിക്കാനായി എംഎംജി ആശുപത്രിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നവെന്ന് ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടഡ് ഡോ.ദീപ ത്യാ​ഗി പറഞ്ഞു. യുവതി ബന്ധുക്കളുടെ കൂടെയാണ് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോയത്. 

രക്തം പരിശോധിക്കുന്നതിനായി യുവതി ക്യൂവിൽ നിന്നിരുന്നു. എന്നാൽ പരിശോധന കഴിഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ച് വരുമ്പോ‌ഴാണ് ​ഗേറ്റിന് സമീപത്തുവച്ച് യുവതി പ്രസവിച്ചത്. തുടർന്ന് ജീവനക്കാർ യുവതി ആശുപത്രിയിലെത്തിക്കുകയും മറ്റ് അടിയന്തിര ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഷാലുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ അന്വേഷണം നടത്തുമെന്നും ഡോ. ദീപ കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios