ബ്ലീഡിങ്ങായി ഭ്രൂണത്തെ ടോയ്‍ലറ്റില്‍ പ്രസവിച്ച് യുവതി

ചണ്ഡീഗര്‍:ബ്ലീഡിങ്ങായി ഭ്രൂണത്തെ ടോയ്‍ലറ്റില്‍ പ്രസവിച്ച് യുവതി. ഉദരവേദനയെത്തുടര്‍ന്നാണ് യുവതി മൂത്രം ഒഴിക്കാന്‍ ടോയ്‍ലെറ്റില്‍ പോയത്. എന്നാല്‍ ഇതിനിടെ ബ്ലീഡിങ്ങായി ഭ്രൂണത്തെ പ്രസവിക്കുകയായിരുന്നു. എന്നാല്‍ ബ്ലീഡിങ്ങിലൂടെ ഭ്രൂണം നഷ്ടപ്പെട്ടത് യുവതി അറിഞ്ഞിരുന്നില്ല. ഹരിയാനയിലെ ഗുര്‍ഗോണില ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

വ്യാഴാഴ്ച പരിശോധനക്കായാണ് ഗര്‍ഭിണിയായ സുനിത ആശുപത്രിയില്‍ എത്തുന്നത്. പരിശോധനക്കായി രണ്ടുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നെന്നും ഇത് ഉദരവേദനക്ക് കാരണമായതോടെ മൂത്രം ഒഴിക്കാന്‍ ടോയ്‍ലെറ്റില്‍ പോവുകയുമായിരുന്നെന്ന് ഭര്‍ത്താവ് പറയുന്നു. ഉദരവേനയുണ്ടെന്ന് പറഞ്ഞപ്പോള്‍ അമ്മയും താനും ടോയ്‍ലെറ്റില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടക്ക് ബ്ലീഡിങ്ങായി ഗര്‍ഭം അലസുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ യുവതിയെ ഗൈനക്കോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി പ്രിന്‍സിപ്പിള്‍ മെഡിക്കല്‍ ഓഫീസര്‍ പ്രദീപ് ഷര്‍മ്മ പറഞ്ഞു. എന്നാല്‍ ഗര്‍ഭം അലസിയതും ഭ്രൂണം പുറത്തുവന്നതും യുവതി അറിഞ്ഞില്ലെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഓഫീസര്‍ പറഞ്ഞതായി എൻടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.