പിഞ്ചുകുഞ്ഞിന് ഉപേക്ഷിച്ച് കടന്നുകളഞ്ഞു സാന്‍റോ കാറിലെത്തിയ സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിച്ചത്
ലഖ്നൗ:കാറിലെത്തിയ സ്ത്രീ ആളൊഴിഞ്ഞ വഴിയില് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഉത്തര്പ്രദേശിലെ മുസാഫര്നഗറിലാണ് സംഭവം. കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ മുഴുവന് ദൃശ്യങ്ങളും സിസിടവിയില് റെക്കോര്ഡ് ചെയ്യപ്പെട്ടിരുന്നു.
ചാര നിറത്തിലുള്ള സാന്റോ കാറിലെത്തിയ സ്ത്രീ കാറിന്റെ ജനലിലൂടെ നവജാതശിശുവിനെ പുറത്തുവയ്ക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തി പ്രദേശത്തെ ഒരു ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടി മോശം അവസ്ഥയിലാണെന്നും എത്രയും പെട്ടെന്ന് സുഖംപ്രാപിക്കുമെന്ന് കരുതുന്നതായും ചീഫ് മെഡിക്കല് ഓഫീസര് പറഞ്ഞു. ഇടപ്പള്ളിയില് പിഞ്ചുകുഞ്ഞിനെ ദമ്പതികള് ഉപേക്ഷിച്ചത് ദിവസങ്ങള്ക്ക് മുമ്പാണ്. മൂന്ന് ആണ്കുട്ടികളുള്ള ദമ്പതികള് നാണക്കേട് ഭയന്നാണ് കുട്ടിയെ ഉപേക്ഷിച്ചത്.
