വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അക്രമം പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍
ദില്ലി: നോയിഡയില് വീട്ടുകാരെ തോക്കിന് മുന്നില് നിര്ത്തി പെണ്കുട്ടിയെ അപമാനിക്കാന് ശ്രമം. കൗമാരക്കാരിയായ പെണ്കുട്ടിയെ അപമാനിക്കാന് ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് പെണ്കുട്ടിയുടെ വീട്ടുകാരെ തോക്കിന് മുനയില് നിര്ത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്. പെണ്കുട്ടിയുടെ ബന്ധു മൊബൈല് ഫോണിലെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രതി മാസങ്ങള്ക്ക് മുമ്പെ പെണ്കുട്ടിയെ വഴിയില് തടഞ്ഞ് നിര്ത്തി ശല്യം ചെയ്തിരുന്നതായി വീട്ടുകാര് ആരോപിക്കുന്നു, രക്ഷിതാക്കളുടെ പരാതിയില് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
.
