കാനഡ: എണ്‍പത്തിനാല് കാരിയായ മേരി ഒരിക്കല്‍ കൂടി ആ ഡയമണ്ട് മോതിരം അണിഞ്ഞു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മോതിരം മേരി അവസാനമായി അണിഞ്ഞത്. കല്ല്യാണ നിശ്ചയത്തിന് ഭര്‍ത്താവ് അണിയിച്ച മോതിരം കളഞ്ഞു പോവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പറം തന്‍റെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മേരി.

മേരിയുടെ മരുമകള്‍ കോളീന്‍ ഡേലിയാണ് മോതിരം വീണ്ടെടുക്കുന്നത്. തോട്ടത്തിലെ ക്യാരറ്റ് രാത്രി ഭക്ഷണത്തിന് തയ്യാറാക്കുന്നതിനിടിയിലാണ് അകൃതിയില്ലാത്ത ഒരു ക്യാരറ്റ് ഇവര്‍ കാണുന്നത് .കളഞ്ഞ് പോയ മോതിരത്തിന്‍റെ ഉള്ളില്‍ കൂടി തോട്ടത്തിലെ ഒരു ക്യാരറ്റ് വളരുകയായിരുന്നു. കോളീന്‍റെ ഭര്‍ത്താവാണ് ഇത് തന്‍റെ അമ്മയുടെ കളഞ്ഞ് പോയ മോതിരമാണെന്ന് തിരിച്ചറിയുന്നത്.

മേരിയുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഭര്‍ത്താവിനോട് ഒരിക്കല്‍ പോലും മേരി മോതിരം നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ മകനോട് ഇവര്‍ ഇതിനെക്കുറിച്ച് പറയുകയും ചെയ്തിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷവും മോതിരം തന്‍റെ കൈയ്ക്ക് പാകമാണെന്ന സന്തോഷത്തിലാണ് മേരി.