പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടത്തി. കൂട്ടുപാത വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിന് സമീപത്താണ് അന്‍പത് വയസ് വയസ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കാലില്‍ ഉരഞ്ഞ പാടുകളുണ്ട്.

തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രദേശവാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. അപകടമരണമോ കൊലപാതകമോ ആണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.