തിരുപ്പൂര്‍: തിരിപ്പൂരില്‍ ഊത്തുക്കുളിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം 30 വയസ്സ് തോന്നിക്കുന്ന യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനുമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിനടുത്തുണ്ടായിരുന്ന രണ്ടുവയസ്സുകാരന് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. 

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണത്തില്‍, മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ആണ്‍കുട്ടി മകനാണെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം കിടന്ന ബൈപ്പാസ് റോഡിന്റെ സമീപത്ത് സാധാരണമായി ദൂരയാത്ര പോകുന്ന ലോറിഡ്രൈവര്‍മാര്‍ വിശ്രമിക്കാറുണ്ട്. മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.