എന്നാല്‍ ഓസ്ട്രേലിയയിലെ ഒരു ഭാര്യ ഭര്‍ത്താവിന് നല്‍കിയ പണിയാണ് അവിടുത്തെ ടാബ്ലോയിഡ് പേപ്പറുകളില്‍ വാര്‍ത്തയാകുന്നത്. മെല്‍ എന്നാണ് ഭാര്യയുടെ പേര്

സിഡ്നി: ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ ഒരു ഭാര്യ എന്ത് ചെയ്യും. ചിലപ്പോള്‍ കൊലപാതകം തന്നെ നടന്നേക്കും എന്ന് പറയും. എന്നാല്‍ ഓസ്ട്രേലിയയിലെ ഒരു ഭാര്യ ഭര്‍ത്താവിന് നല്‍കിയ പണിയാണ് അവിടുത്തെ ടാബ്ലോയിഡ് പേപ്പറുകളില്‍ വാര്‍ത്തയാകുന്നത്. മെല്‍ എന്നാണ് ഭാര്യയുടെ പേര്, ഭര്‍ത്താവിന്‍റെ പേര് മാര്‍ട്ടിനും. ജോലി ആവശ്യങ്ങള്‍ക്കായി മെല്ലിന്‍റെ ഭര്‍ത്താവ് മാര്‍ട്ടിന് സ്ഥിരമായി ബിസിനസ് യാത്രകളിലായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും കാനഡയിലേക്കായിരുന്നു പ്രധാന യാത്ര.

വീട്ടില്‍ തിരികെ എത്തിയാലും മാര്‍ട്ടിന്‍ കൂടുതല്‍ സമയവും കംപ്യൂട്ടറിന് മുന്നിലാണ് ചിലവഴിച്ചത്. ഒരുപാട് ജോലികള്‍ ഉണ്ടെന്നാണ് മാര്‍ട്ടിന്‍റെ വാദം. എന്നാല്‍ ഇതൊന്നും അല്ലാതെ മറ്റൊരു കാരണം ഉണ്ടെന്ന് തനിക്ക് അറിയാമായിരുന്നെന്ന് മെലി പറയുന്നു. തന്നോട് സംസാരിക്കുന്നതില്‍ നിന്നും പലപ്പോഴും ഭര്‍ത്താവ് ഒഴിഞ്ഞുമാറി. ഒരു ദിവസം ഭര്‍ത്താവിന്‍റെ ലാപ്‌ടോപ്പിലെയും ഫോണിലെയും ചാറ്റില്‍ നിന്നുമാണ് താന്‍ ചതിക്കപ്പെടുന്ന കാര്യം മെല്‍ മനസിലാക്കിയത്.

ലാപ്‌ടോപ്പ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഹൃദയം തകര്‍ക്കുന്ന മെസേജുകള്‍ മെലി കാണുന്നത്. 'നിന്നെ മിസ് ചെയ്യുന്നു വേഗം വീട്ടിലേക്ക് മടങ്ങി വരൂ' എന്നായിരുന്നു മെസേജ്. മാര്‍ടിയും താനും തമ്മിലുള്ള വിവാഹം കഴിഞ്ഞതാണെന്ന് കാമുകിക്ക് അറിയാമായിരുന്നെന്ന് മെലി പറയുന്നു. കാനഡയിലെ കാമുകിയുമായി ഭര്‍ത്താവ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരം ഹൃദയം നുറുങ്ങുന്ന വേദനയില്‍ മെലി മനസിലാക്കി.

തുടര്‍ന്നാണ് തന്‍റെ പ്രതികാരം മെല്‍ പുറത്തെടുത്തത്. അടുത്ത ബിസിനസ്സ് ട്രിപ്പിനായി മാര്‍ട്ടില്‍ പോകുമ്പോള്‍ അവര്‍ അത് നടപ്പിലാക്കി. ബിസിനസ്സ് ട്രിപ്പിന്‍റെ പേരില്‍ കാനഡയ്ക്ക് മെര്‍ടി പോയതോടെ മെല്‍ താമസിക്കുന്ന വീട് അങ്ങ് വിറ്റു. ഇരുവരും ചേര്‍ന്ന് വാങ്ങിയ വീടായിരുന്നെങ്കിലും മെലിന്‍റെ പേരിലായിരുന്നു വീട്. അതിനാല്‍ തന്നെ വില്‍ക്കുന്നതില്‍ യാതൊരു തടസങ്ങളും ഉണ്ടായിരുന്നില്ല. വീട് വിറ്റ് കിട്ടിയ പണത്തിന്‍റെ പകുതി സ്വന്തം അക്കൗണ്ടിലും ബാക്കി ഭര്‍ത്താവുമായുള്ള ജോയിന്‍ അക്കൗണ്ടിലും നിക്ഷേപിച്ചു. 

ഭര്‍ത്താവ് വീട്ടില്‍ തിരികെ എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്ന് അറിയാന്‍ പോലും മെല്‍ കാത്ത് നിന്നില്ല. വീട് വിറ്റശേഷം അവള്‍ സ്ഥലംവിട്ടു. ജോഷ് ദമ്പതികള്‍ക്കാണ് മെല്‍ വീട് വിറ്റത്. മെര്‍ടി തിരകെ എത്തുമ്പോള്‍ ഇവരെ കണ്ട് അന്തം വിടുമെന്നും എന്നാല്‍ അവരുടെ കൈയ്യില്‍ നിയമപരമായ രേഖകള്‍ ഉണ്ടെന്നും മെലി പറയുന്നു