ബറേലി: റേഷന്‍ കിട്ടാത്തതിനാൽ സ്ത്രീ പട്ടിണി കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ദാരുണ സംഭവം. അഞ്ച് ദിവസത്തോളം ഇവര്‍ രോഗശയ്യയിലായിരുന്നു. ഇതിനാല്‍ ബയോമെട്രിക് സംവിധാനത്തിനായി ആവശ്യമുളള വിരലടയാളം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. വിരലടയാളം നല്‍കാത്തതാണ് ഇവര്‍ക്ക് റേഷന്‍ നല്‍കാതിരിക്കാന്‍ കാരണമായി പറയുന്നത്. വിഷമാവസ്ഥ മനസിലായിട്ടും വിരലടയാളം പതിപ്പിക്കാന്‍ സ്ത്രീ നേരിട്ട് എത്താത്തതു മൂലം വ്യാപാരി റേഷന്‍ നൽകിയില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചു. 

Scroll to load tweet…