വളരെ ഗുരുതരാവസ്ഥയില്‍  ഉത്തര്‍പ്രദേശിലെ മിംലാന പ്രദേശത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവ് പ്രവേശിക്കപ്പെട്ടതോടെയാണ് ക്രൂരമായ വാര്‍ത്ത ലോകം അറിഞ്ഞത്

മുസ്സാഫിര്‍നഗര്‍: ഭര്‍ത്താവിന്‍റെ ലൈംഗികാവയവം കത്രികകൊണ്ട് മുറിച്ച്കളഞ്ഞ് ഭാര്യ. വളരെ ഗുരുതരാവസ്ഥയില്‍ ഉത്തര്‍പ്രദേശിലെ മിംലാന പ്രദേശത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവ് പ്രവേശിക്കപ്പെട്ടതോടെയാണ് ക്രൂരമായ വാര്‍ത്ത ലോകം അറിഞ്ഞത്. 

രണ്ടാം ഭാര്യയുടെ അടുത്ത് താമസമാക്കിയ ഭര്‍ത്തവിനാണ് ദുരനുഭവമുണ്ടായത്. ഛേദിക്കപ്പെട്ടയുടനെതന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. ഇയാളുടെ ആരോഗ്യ നിലവളരെ ഗുരുതരമായി തുടരുകയാണ്. ആദ്യഭാര്യയില്‍ കുട്ടികളുണ്ടാകാത്തതു കാരണമാണ് ഇയാള്‍ രണ്ടാം വിവാഹം ചെയ്തത്. അടുത്തകാലത്ത് രണ്ടാം ഭാര്യയില്‍ ഇയാള്‍ക്ക് കുട്ടിയുണ്ടാകുകയും ചെയ്തു. 

ഇതോടെയാണ് ഇയാള്‍ ഇവരുടെ അടുത്തേക്ക് താമസം മാറ്റുകയും ചെയ്തു. ഇതാണ് ആദ്യഭാര്യയെ ചൊടിപ്പിച്ചത്. ആദ്യഭാര്യക്കെതിരെ ഇയാളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.