ബംഗലൂരു: എച്ച്ഐവി ബാധിതനായ ഭര്‍ത്താവിനെ ഭാര്യ തൊഴിച്ചുകൊന്നു. മാനഭംഗപ്പെടുത്താനുള്ള ഭര്‍ത്താവിന്‍റെ ശ്രമം ചെറുക്കുന്നതിനിടെയാണ് തൊഴിയേറ്റത്. വൃഷ്ണത്തിലേറെ ശക്തമായ പ്രഹരമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രശ്ചിമ ബംഗലൂരുവിലെ ബ്യാതരായണപുരയില്‍ ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്. നാല്പത്തിയഞ്ചു വയസ്സുകാരനാണ് മരണമടഞ്ഞത്.

കൊലപാതകക്കുറ്റം ചുമത്തി മുപ്പത്തിയഞ്ചു കാരിയായ ഭാര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എച്ച്.ഐ.വി പോസിറ്റീവ് ആയ ഭര്‍ത്താവ് തന്നെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കാണ് ചവിട്ടിയതെന്ന് ഭാര്യ പറയുന്നു. ഇരുവരുടേയും പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പതിനഞ്ചു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. 13 വയസ്സുള്ള മകളൂം ഇവര്‍ക്കുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ ഡിസ്റ്റില്ലെറിയില്‍ ഡ്രൈവറാണ് ഭര്‍ത്താവ്. ഏതാനം വര്‍ഷം മുന്‍പാണ് ഇയാള്‍ക്ക് എയ്ഡ്‌സ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതിനു ശേഷം ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധം ഉപേക്ഷിച്ചിരുന്നുവെന്നും ഭാര്യ മൊഴി നല്‍കി. 

ഇതേചൊല്ലി പല തവണ കലഹിക്കാറുണ്ടായിരുന്നുവെങ്കിലൂം മകളുടെ ഭാവിയെ കുരുതി ഒരു വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.