മോസ്കോ: സെക്‌സ് ഗെയിമുകളില്‍ പെട്ട് 21കാരിയായ യുവതി കാമുകനെ കൊന്ന് ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. അനസ്താഷ്യ ഒണ്‍ഗിന ആണ് 24കാരനായ കാമുകന്‍ ദിമിത്രി സിന്‍കെവിച്ചിനെ കൊന്ന് ശരീരഭാഗങ്ങള്‍ സൂക്ഷിച്ചത്. റഷ്യയിലാണ് സംഭവം. 

കാമുകനെ കൊന്നതിന് ശേഷം അടുക്കളയിലെ കത്തി ഉപയോഗിച്ച് തലയും ജനനേന്ദ്രിയവും വിരലുകളും മുറിച്ച് മാറ്റി ഫ്രീസറില്‍ സൂക്ഷിക്കുകയും ബാക്കി ഭാഗങ്ങള്‍ ഇറച്ചിക്കടയിലേതിന് സമാനമായി വീടിന്റെ ഓരോ ഭാഗങ്ങളിലും തൂക്കിയിടുകയുമായിരുന്നു. അനസ്താഷ്യ താമിസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് കൊലപാതകം നടത്തിയത്. ശരീരഭാഗങ്ങള്‍സൂക്ഷിച്ചിരുന്നതും ഇവിടെതന്നെയാണ്. 

കാമുകനെ കൊന്നുവെന്നത് ആദ്യം അനസ്താഷ്യ നിഷേധിച്ചെങ്കിലും പിന്നീട് കൊലപാതകം സമ്മതിക്കുകയായിരുന്നു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ദിമിത്രി. അനസ്താഷ്യയുടെ സഹോദരിയാണ് കൊലപാതക വിവരം പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ അറിയിക്കുന്നത്. അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിച്ചതോടെയാണ് പെണ്‍കുട്ടി അറസ്റ്റിലാകുന്നത്. 

അനസ്താഷ്യയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ഇവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇവരെ സൈക്യാട്രിക് ടെസ്റ്റുകള്‍ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിരുവിട്ട സെക്‌സ് ഗെയിമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സെക്‌സ് ഗെയിമിനിടെ കാമുകനെ കൊന്ന കാര്യം യുവതി സമ്മതിച്ചിട്ടുണ്ട്.