ബെംഗളൂരു: രണ്ടുമക്കളെയും കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു.ഭര്‍ത്താവ് മഹേന്ദ്ര, മകന്‍ ദഷ്‍വന്ദ (4), മകള്‍ ഹാസിനി (2)എന്നിവര്‍ക്കൊപ്പമാണ് യുവതി രാമലാമ്മ ബെംഗളൂരുവിലെ സഞ്ജയ് നഗറില്‍ താമസിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രാപ്രദേശില്‍ നിന്ന് കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറുന്നത്.

വ്യാഴാഴ്ച രാവിലെ ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷമാണ് രാമലാമ്മ കൃത്യം നിര്‍വഹിച്ചത്. കിന്‍റര്‍ഗാര്‍ഡനില്‍ പോകുന്ന മകനോട് ഇന്ന് പോകണ്ടെന്ന് യുവതി പറഞ്ഞിരുന്നു. പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിച്ച് മുറി പൂട്ടി. ഇവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച തീ കൊളുത്തുകയും പിന്നീട് സ്വയം തീ കൊളുത്തുകയുമായിരന്നു. 

വീട്ടില്‍ നിന്ന് തീ വരുന്നത് കണ്ട അയല്‍വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്ത് നിന്ന് പൂട്ടിയതിനാല്‍ കഴിഞ്ഞില്ല. പൊലീസെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രാമലാമ്മ ചികിത്സയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.