രണ്ട് മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി ആത്മഹത്യ കാരണം അവ്യക്തം അന്വേഷണം ആരംഭിച്ചു

ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് 26കാരി ജീവനൊടുക്കി. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമൊത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി സുജാത വാടക വീട്ടിലാണ് താമസം. 

ആശുപത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് സുജാത മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. ആശുപത്രിയ്ക്ക് മുമ്പില്‍ കൊണ്ടുചെന്നാക്കാമെന്ന് ഭര്‍ത്താവ് അഞ്ജന മൂര്‍ത്തി പറഞ്ഞിട്ടും സുജാത നിരസ്സിച്ചു. ഞായറാഴ്ച ആശുപത്രിയില്‍ പോയ സുജാത മക്കളെയും കൊണ്ട് തിരിച്ച് വന്നില്ല. മൂര്‍ത്തി സുജാതയുടെ കെല്‍ക്കെരെയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. 

ഇതിനിടിയല്‍ പ്രദേശവാസികളാണ് മൂന്ന് മൃതദേഹങ്ങള്‍ തടാകത്തില്‍ ഒഴുകി നടക്കുന്നത് കണ്ടത്. മൃതദേഹം സുജാതയുടെതും മക്കളുടെതുമാണെന്ന് പൊലീസ് കണ്ടെത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭര്‍ത്താവ് മകളുടെ മരണത്തില്‍ ഭര്‍ത്താവ് മൂര്‍ത്തിയെ സംശയമില്ലെന്നും അയാള്‍ മകളെ നന്നായി നോക്കിയിരുന്നുവെന്നും സുജാതയുടെ രക്ഷിതാക്കള്‍ പറഞ്ഞു.