ഡ്രൈവിംഗ് പരിശീലനം 72 കാരന് ദാരുണാന്ത്യം
ദില്ലി:എഴുപത്തിരണ്ടുകാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ദില്ലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട യുവതി സന്തോഷി ദേവി ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്സിലറേറ്ററില്‍ ചവിട്ടുകയായിരുന്നു.
നടക്കാനിറങ്ങിയ ക്രിതി വല്ലഭ് തന്‍റെ നേര്‍ക്ക് വാഹനം പാഞ്ഞുവരുന്നത് കണ്ട് യുവതിയോട് വാഹനം നിര്‍ത്താന്‍ കൈ ഉയര്‍ത്തി വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ വെപ്രാളത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടിയെന്ന് ചോദ്യം ചെയ്യലില്‍ യുവതി പൊലീസിനോട് പറഞ്ഞു. മരണപ്പെട്ട ക്രിതി വല്ലഭിന്‍റെ കുടുംബം സംഭവം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്നു. പ്രദേശവാസികള്‍ മകളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോളേക്കും മരണം സംഭവിച്ചിരുന്നു.
