കുടുംബസ്വത്തില്‍ വിഹിതം ചോദിച്ചിരുന്നു  കേസ് നല്‍കുമെന്ന് യുവതി സഹോദരന്മാരെ അറിയിച്ചിരുന്നു  

ലാഹോര്‍:ഭൂതര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി. പാക്കിസ്ഥാനിലെ ഖനേവാല്‍ ജില്ലയിലാണ് സംഭവം. അഖ്തര്‍ ബിബി എന്ന യുവതിയോടാണ് അക്രമം.

കുടുംബ സ്വത്തില്‍ തന്‍റെ വിഹിതം യുവതി ചോദിച്ചതാണ് അക്രമത്തിന് കാരണം.സ്വത്തില്‍ വിഹിതം ചോദിച്ചെങ്കിലും സഹോദരന്മാര്‍ നല്‍കിയിലില്ല. ഇതിനെ തുടര്‍ന്ന് കേസ് നല്‍കുമെന്ന് യുവതി ഇവരെ അറിയിച്ചിരുന്നു. കോടാലി ഉപയോഗിച്ച് വീടിന് പുറത്ത് വച്ച് വെട്ടിമാറ്റുകയായിരുന്നു.