Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണാഭരണങ്ങള്‍ പണംയം നൂറിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് യുവതി

Woman mortgages jewellery to build more than 100 toilets
Author
First Published Feb 28, 2017, 4:34 PM IST

റായ്പൂർ: സ്വന്തം സ്വര്‍ണ്ണാഭരണങ്ങള്‍ പണംയം വച്ച് ഗ്രാമത്തില്‍ നൂറിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് ഒരു യുവതി. ഛത്തീസ് ഗഢിലെ ജങ്ഷപൂർ ജില്ലയിലെ കാജൾ റോയ് എന്ന യുവതിയാണ് ആഭരണം പണയം വച്ച് ശൗലായങ്ങള്‍ നിര്‍മ്മിച്ച് വേറിട്ട പാത സ്വീകരിച്ചത്.

പ്രധാമന്ത്രിയുടെ സ്വഛ്‌ ഭാരത് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവതി ശൗചലായങ്ങള്‍ നിർമ്മിക്കാനിറങ്ങിയത്. ആദ്യം സ്വന്തം വാർഡിൽ 50 ശൗചാലയങ്ങൾ നിർമ്മിക്കാനായിരുന്നു കാജളിന്‍റെ തീരുമാനം. എന്നാൽ ആളുകളുടെ സഹകരണം കണ്ടപ്പോൾ കൂടുതൽ ശൗചാലയങ്ങൾ നിർമ്മിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വർണം പണയം വെച്ചതെന്ന് പറഞ്ഞ കാജൽ അതിൽ തനിക്ക് യാതൊരു മനോവിഷമവും ഇല്ലെന്നും വ്യക്തമാക്കുന്നു.

അതേസമയം കാജലിന്റെ പ്രവർത്തിയിൽ ജില്ലാ അധികാരികൾ അത്യന്തം സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തിന് മുഴുവൻ മാതൃകയായ യുവതിക്ക് എല്ലാ സഹായവും നൽകുന്നതോടൊപ്പം തന്നെ അവരെ ആദരിക്കുമെന്നും ജില്ലാ കളക്ടർ പ്രിയങ്ക ശുക്ല പറഞ്ഞു.

സ്വഛ്‌ ഭാരത് അഭിയൻ (എസ് ബി എ) ആശയം മുൻനിർത്തി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ത്രീകൾക്ക് സ്ത്രീ ദിനത്തിൽ (വുമൺസ് ഡേ) പ്രധാമന്ത്രി ആദരവ് അർപ്പിക്കുമെന്നും ഈ ആദരവ് ഏറ്റു വാങ്ങാൻ കാജൾ എന്ത് കൊണ്ടും യോഗ്യയാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി .

2014 ഒക്ടോബർ രണ്ടിനാണ് പ്രധാനമന്ത്രി സ്വഛ്‌ ഭാരത് അഭിയാൻ (എസ് ബി എ) ആരംഭിച്ചത്. ഇത് പ്രകാരം 2019 ഒക്ടോബർ രണ്ടിന് മുമ്പായി രാജ്യത്ത് ഓപ്പൺ ഡിഫിക്കേഷൻ ഫ്രീ (ഒ ഡി എഫ്) നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 165 ഗ്രാമങ്ങളിലായി 3.46 കോടി ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

 

 

Follow Us:
Download App:
  • android
  • ios