ദില്ലി: വിമാനയാത്രികയും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരും തമ്മില്‍ കൂട്ടയടി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച രാവിലെ കൂട്ടത്തല്ല് നടന്നത്. വൈകി വന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ പ്രവേശനാനുമതി നിഷേധിച്ചതാണ് യാത്രികയെ ചൊടിപ്പിച്ചത്. 

വൈകി വന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ പ്രവേശിക്കാനാകില്ലെന്ന് കൗണ്ടര്‍ ഉദ്യോഗസ്ഥന്‍ യാത്രികയെ അറിയിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മില്‍ വാക് തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് ഇയാള്‍ ഡ്യൂട്ടി മാനേജരായ യുവതിയുടെ അടുത്തേക്ക് അയക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. 

വാക്ക് തര്‍ക്കം മുറുകിയതോടെ യാത്രിക ഡ്യൂട്ടി മാനേജരെ തല്ലുകയും ഡ്യൂട്ടി മാനേജര്‍ തിരിച്ച് തല്ലുകയുമായിരുന്നു. ഒടുവില്‍ ഇരുവരും തമ്മില്‍ മാപ്പ് ചോദിച്ചെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു.