Asianet News MalayalamAsianet News Malayalam

അനധികൃതമായി കസ്റ്റഡിയിലെടുത്തു, ഗര്‍ഭ നിര്‍ണ്ണയ ടെസ്റ്റിന് വിധേയരാക്കി; പരാതിയുമായി യുവതികള്‍

  • അനധികൃതമായി കസ്റ്റഡിയിലെടുത്തു
  • ജയിലില്‍ മാനസ്സിക ശാരീരിക പീഡനം
  • ഗര്‍ഭ നിര്‍ണ്ണയ ടെസ്റ്റിന് വിധേയരാക്കി
  • പരാതിയുമായി വനിതകള്‍
Woman police constable aspirants allege harassment in jail
Author
First Published Jun 15, 2018, 2:38 PM IST

ഭോപ്പാല്‍: കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത യുവതികളെ ജയിലില്‍ നിര്‍ബന്ധിച്ച് ഗര്‍ഭ നിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയരാക്കിയതായി പരാതി.  പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യോഗ്യത നേടിയ 9 വനിതകാണ് ജയിലില്‍ മാനസ്സിക ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി പരാതിപ്പെട്ടിരിക്കുന്നത്. അതേസമയം പരാതി പൊലീസും ജയില്‍ അധികൃതരും നിഷേധിച്ചു.  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് അറസസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. 

പൊലീസ് കോണ്‍സ്റ്റബില്‍ തെരഞ്ഞെടുപ്പ് യോഗ്യതയിലെ നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ടാണ് ഇവര്‍ ഭോപ്പാലില്‍ മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ പ്രതിഷേധിച്ചത്.   സംസ്ഥാനത്തേക്ക് പുതുതായി 14000 പൊലീസ് കോണ്‍സ്റ്റബിള്‍ മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് യോഗ്യതയായി നിശ്ചയിച്ച് പൊലീസ് കോണ്‍സ്റ്റബിളിന് ആവശ്യമായ ഉയരത്തില്‍ ഇളവ് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. 

158 സെന്‍റീ മീറ്ററിലും കുറവാണ് ഉയരമെന്നതിനാല്‍ തങ്ങളെ അയോഗ്യരാക്കിയെന്നും ഉയരത്തില്‍ ഇളവ് അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മൂന്ന് സെന്‍റീ മീറ്റര്‍വരെ ഇളവ് നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ചൗഹാന്‍ ഉയരത്തെ കുറിച്ച് പ്രതിപാതിച്ചിരുന്നില്ല. ജയിലില്‍നിന്ന്  ഇറങ്ങിയ വനിതകള്‍ നേരെ മധ്യപ്രദേശിലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ചെന്ന് കാണുകയും ജയിലില്‍ ഉപദ്രവമേറ്റെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. തങ്ങളുടെ സമ്മതമില്ലാതെ ഗര്‍ഭനിര്‍ണ്ണയ പരിശോദനയ്ക്ക് തങ്ങളെ വിധേയരാക്കിയെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios