നവി മുംബൈയിൽ സഹപ്രവർത്തകയായ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത് പൊലീസുകാരനെതിരെ പരാതി നവിമുംബൈ പൊലീസിലെ എസ് ഐ അമിത് ഷെലറിനെതിരെയാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ നവിമുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: നവി മുംബൈയിൽ സഹപ്രവർത്തകയായ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത് പൊലീസുകാരനെതിരെ പരാതി നവിമുംബൈ പൊലീസിലെ എസ് ഐ അമിത് ഷെലറിനെതിരെയാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ നവിമുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു

നവിമുംബൈ പൊലീസിലെ ക്രൈം ബ്രാ‍ഞ്ച് പൊലീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഒരേ ബാച്ചുകാരും അടുത്ത സുഹ്യത്തുക്കളുമായിരുന്നു ഇവർ. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ ഇവരും യുവതിയുടെ കാറിൽ പോയിരുന്നു. തുടർന്ന് മടങ്ങിവരുന്ന വഴിയിൽ കാറിൽ വച്ച് ബലമായി മദ്യം നൽകി പീഡിപ്പിച്ചു. ഇതിന്റെ ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് ഈ ദ്യശ്യങ്ങൾ കാട്ടി ആറുമാസത്തോളം നിരന്തരം പീഡിപ്പിച്ചു. ഈക്കാര്യം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബേലാപ്പൂർ പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു. 

ആഷീഷിന്റെ ഭീഷണികൾ കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായ യുവതി ഉയർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഈക്കാര്യം വെളിപ്പെടുത്തി. തുടർന്നാണ് പരാതി നൽകിയത്. സംഭവത്തിൽ ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റ‌ർ ചെയ്തതായി നവിമുംബൈ പൊലീസ് കമ്മീഷണർ പറഞ്ഞു. ഒളിവില്‍ പോയ ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു.