തിരുവനന്തപുരം: ഭാര്യയേയും മക്കളേയും പെരുവഴിയലാക്കി യുവാവ്. തിരുവനന്തപുരം നെട്ടയത്താണ് കോടതി ഉത്തരവിന്‍റെ പേരിൽ ഭാര്യേയും മക്കളേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ഭർത്താവിന്‍റെ തറവാട്ടു വീടിനുമുന്നിൽ പ്രതിഷേധത്തിലാണ് ഭാര്യയും മക്കളും.

ജേക്കബും ഭാര്യ സെലിൻ കുമാരിയും തമ്മിലുള്ള വിവാഹ മോചനക്കേസ് നടക്കുകയാണ്. അതിനിടെയാണ് വീടൊഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് ജേക്കബ് കോടതിയെ സമീപിച്ചത്. 
മാതാപിതാക്കളെ നോക്കാൻ വീടു വേണമെന്നായിരുന്നു ജേക്കബിന്‍റെ വാദം. ഭാര്യയക്കും മക്കൾക്കും പകരം വീട് നൽകുമെന്നും ജേക്കബ് ഉറപ്പു നൽകിയിരുന്നു. കോടതി ഉത്തരവ് പ്രാകാരം പൊലീസ് എത്തി സെലിനേയും മക്കളേയും ഒഴിപ്പിച്ചു. 

എന്നാൽ പകരം താമസസൗകര്യം ഉറപ്പാക്കാൻ ജേക്കബ് തയ്യാറായില്ല. ഇതോടെ ഭാര്യയും മക്കളും പെരുവഴിയിലായി. രാത്രി വൈകിയും തറവാട്ടു പടിക്കൽ കുത്തിയിരിക്കുകയായിരുന്നും ജേക്കബിന്‍റെ ഭാര്യും മക്കളും. മണിക്കൂറുകളോളെ ഇങ്ങനെ ഇരുന്നിട്ടും ജേക്കബിന്‍റെ ബന്ധുക്കളാരും തിരി‍ഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.